കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല


കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികനെ തിരിച്ചറിയാനായില്ല. ഫറൂഖ് ടൗൺ പരിസരത്ത് അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ആണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബ്ദുൾഖാ​ദർ എന്നാണ് പേര് പറഞ്ഞിരുന്നത്.

ഏകദേശം അറുപത്തിയെട്ടു വയസ്സ് പ്രായം തോന്നും. ഇയാളെ കുറിച്ച് എന്തെങ്കിലും വിവിരം ലഭിക്കുന്നവർ 0495-2482230, 9497942005 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് ഫറൂഖ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.