നടുവത്തൂരിൽ സ്കൂൾ ​ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം; ഒരാൾക്ക് പരിക്ക്


Advertisement

കൊയിലാണ്ടി: നടുവത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഹൃത്വിക്ക് സുനിലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

Advertisement

സ്കൂൾ ​ഗ്രണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കാനെത്തിയായിരുന്നു ഹൃത്വിക്ക്. ഇവർക്കിടയിലേക്ക് ഓടിവന്ന നായ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടയിലാണ് കടിയേറ്റത്. പേ ഇളകിയ നായയാണോ എന്ന് സംശയമുണ്ട്. പ്രദേശത്ത് നായ ശല്യം രൂക്ഷമാകുന്നതായി ആരോപണമുണ്ട്.

Advertisement
Advertisement

ജപ്തി ഭീഷണിയെ തുടർന്ന് കാരയാട് സ്വദേശിയായ വയോധികൻ ആത്മഹത്യ ചെയ്തു

Summary: Stray dog attack in  Sree Vasudeva Ashrama HSS Naduvathur One student injured