റോഡിലൂടെ നടന്നുനീങ്ങുന്നതിനിടെ സ്കൂട്ടറുമായെത്തി; പന്നിയങ്കരയിൽ വയോധികയുടെ സ്വർണ്ണമാല പിടിച്ചുപറിച്ചു


Advertisement

കോഴിക്കോട്: ചക്കുംകടവ് കാവിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ സ്വർണ്ണമാല  അജ്ഞാതൻ പിടിച്ചുപറിച്ചു. കുളത്തൂർ സ്വദേശിനി സരോജിനിയുടെ മാലയാണ് സ്കൂട്ടറിലെത്തിയ ആൾ പിടിച്ചു പറിച്ചത്. ശനിയാഴ്ച വെെകീട്ടാണ് സംഭവം.

Advertisement

ബന്ധുവിനെ കണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. റോഡിലൂടെ നടന്നുപോകുമ്പോൾ പിടിച്ച് പറിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള സ്കൂട്ടറിലെത്തിയ ആളാണ് മോഷണം നടത്തിയതെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും പന്നിയങ്കര പോലീസ് പറഞ്ഞു.

Advertisement
Advertisement