എസ്.എസ്.എല്‍.സി ഫലം മെയ് 20ന്; ഹയര്‍ സെക്കണ്ടറിഫലം 25നും പ്രഖ്യാപിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കും. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാന്‍ ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷ 2,960 സെന്ററുകളിലായി 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എഴുതിയത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ചു മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിച്ചിരുന്നു.
4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 2,023 കേന്ദ്രങ്ങളിലായി എഴുതിയിരുന്നു.