എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു; ഒരാളുടെ പരിക്ക് ഗുരുതരം; പ്രതിയെ കീഴടക്കിയത് ആകാശത്തേക്ക് വെടിയുതിർത്ത്



കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഷാജിയുടെ പരിക്ക് ഗുരുതരമാണ്. പ്രതിയെ പോലീസ് കീഴടക്കിയത് ഏറെ ശ്രമപ്പെട്ട്.

ഇന്നലെ രാത്രിയിലാണ് സംഭവം ലഹരിക്ക് അടിമയായ മകൻ ഷൈൻ അച്ഛനേയും അമ്മയേയും കുത്തുകയായിരുന്നു. അതിനു ശേഷവും ഷൈൻവീട്ടിൽ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഇയാളെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ടുതവണ വെടിയുതിര്‍ത്തു. ഇതോടെയാണ് ഷൈന്‍ പോലീസിന് വഴങ്ങിയത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഷാജിയേയും ബിജിയെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിൽസയിൽ ആണ്.