മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു


Advertisement

മേപ്പയ്യൂർ: രാജസ്ഥാനിൽ ജയ്‌പുരിന് സമീപം മേപ്പയ്യൂർ സ്വദേശിയായ സൈനികൻ വെടിയേറ്റു മരിച്ചു. മേപ്പയ്യൂർ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തൽ ജിതേഷ് (39) ആണ് മരിച്ചത്.

Advertisement

അജ്മീർ നസീറബാദ് എയർഫോഴ്സ് കന്റോൺമെന്റ് കോളനിയിൽ ഡ്യൂട്ടിയിലായിരുന്നു. എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് ജിതേഷിന്റെ സഹോദരൻ പ്രജീഷും സുഹൃത്തും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Advertisement

അച്ഛൻ: ദാമോദരൻ. അമ്മ: ജാനു. ഭാര്യ: നതിഷ. മക്കൾ: ഇഷാൻ ജിത്ത്, ഷിയാൻ ജിത്ത്. സഹോദരങ്ങൾ: പ്രജീഷ്, ജിജില, പ്രജില.

Advertisement

Summary: A soldier from Mepayyur was shot dead in Rajasthan