മേപ്പയ്യൂരില്‍ മധ്യവയസ്‌ക്കന്‍ കുളത്തില്‍ മുങ്ങിമരിച്ചു
മേപ്പയ്യൂര്‍: നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിനിടെ കൊഴുക്കല്ലൂര്‍ സ്വദേശി മുങ്ങിമരിച്ചു. കൊഴുക്കല്ലൂരിലെ നങ്ങിച്ചത്ത് താമസിക്കും കോട്ട കുന്നുമ്മല്‍ നിധീഷ്(40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം.
മേപ്പയ്യൂര്‍ കച്ചേരിതാഴെ നീന്തല്‍കുളത്തില്‍ സുഹൃത്തുക്കളുമായി കുളിക്കാനായി എത്തിയതായിരുന്നു നിധീഷ്.
സുഹൃത്തുക്കള്‍ തിരിച്ച് പോയെങ്കിലും നിധീഷിനെ രാത്രി ഏറെ വൈകീട്ടും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 10 മണിയോടെ കണ്ടെത്തുകയായിരുന്നു. ഉടനെ കുരുടിമുക്കിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൂര്‍ത്തിയാക്കി പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും.
അച്ഛന്‍: കോട്ടക്കുന്നുമ്മല്‍ ബാലകൃഷ്ണന്‍.
അമ്മ: പത്മിനി.
ഭാര്യ: സൗമ്യ.
സഹോദരങ്ങള്‍: നിഷ , നിഷ്മ കൊഴുക്കല്ലൂര്‍.