നൃത്തം ചെയ്യുമോ? പെരുവണ്ണാമൂഴിയിൽ ഫെസ്റ്റിനോടനുബന്ധിച്ച് സംഘ നൃത്ത മത്സരവും, വിശദാംശങ്ങൾ


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂറിസം ടെസ്റ്റിനോട് അനുബന്ധിച്ച് ജില്ലാതല സംഘ നൃത്ത മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 മുതൽ മെയ് 7 വരെ പെരുവണ്ണാമൂഴിയിലാണ് ഫെസ്റ്റ് നടക്കുന്നത്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ അപേക്ഷകൾ ഏപ്രിൽ 15ന് മുമ്പായി കൺവീനർ, ജില്ലാതല സംഘനിർത്ത മത്സരം, പെരുവണ്ണാമുഴി ടൂറിസം ഫെസ്റ്റ് ഓഫീസ്, പെരുവണ്ണാമുഴി പോസ്റ്റ് 67 35 28 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447537988, 9961155960.

Summary: group dance competition in peruvvannamuzhi as a part of fest