കുണ്ടുംകുഴിയുംനിറഞ്ഞ പഴയ വഴി മറക്കാം; മേപ്പയ്യൂരിലെ എടപ്പള്ളിക്കണ്ടി മുക്ക്- ആയിരിയോട്ട് മീത്തല്‍ റോഡ് തുറന്നു
മേപ്പയ്യൂര്‍: ഗ്രാമ പഞ്ചായത്തിലെ എടപ്പള്ളിക്കണ്ടി മുക്ക് – ആയിരിയോട്ട് മീത്തല്‍ റോഡ് തുറന്നു. വാര്‍ഷിക പദ്ധതി – ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ടും ജനകീയ കൂട്ടായ്മയില്‍ സമാഹരിച്ചതുകയും വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീനിലയം വിജയന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കുവല, സുധാകരന്‍ പറമ്പാട്ട്, അജയന്‍ ആയിരിയോട്ട്, ബാബു പുളിക്കൂല്‍, ഷാഫി.പി.ടി, കെ.ശ്രീധരന്‍, പി.കെ.സുരേന്ദ്രന്‍, പി.സുരേഷ്ബാബു, ബിന്ദു എ.എം എന്നിവര്‍ സംസാരിച്ചു. സി.എം.അശോകന്‍ സ്വാഗതവും പി.കെ ശങ്കരന്‍ നന്ദിയും പറഞ്ഞു.