ഹെല്‍മറ്റിനുള്ളില്‍ പാമ്പ്; ബൈക്കില്‍ സഞ്ചരിക്കവെ കൊയിലാണ്ടി സ്വദേശിയായ യുവാവിന് പാമ്പ് കടിയേറ്റു


കൊയിലാണ്ടി: ബൈക്കില്‍ പോകുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു. കൊയിലാണ്ടി സ്വദേശി രാഹുലിനെയാണ് ഹെല്‍മറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പ് കടിച്ചത്. ഓഫീസിലേക്ക് അടിയന്തിരമായി പോകുന്നതിനിടെയായിരുന്നു സംഭവം.

ബൈക്കില്‍ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചപ്പോള്‍ രാഹുലിന് തലയുടെ വലത് ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹെല്‍മറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ഉള്‍ഭാഗത്തായി വലിയ പാമ്പിനെ കണ്ടത്.

ഹെല്‍മറ്റ് ഊരിയ ഉടന്‍ തന്നെ പാമ്പ് നിലത്ത് വീണെന്നും തുടര്‍ന്ന് ഇഴഞ്ഞുപോയെന്നും രാഹുല്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രാഹുലിനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയത് മാത്രമേ തനിക്ക് ഓര്‍മ്മയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോടും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് രാഹുലിന്റെ നില മെച്ചപ്പെട്ടത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സമാനമായ രീതിയില്‍ 12 പേരാണ് പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ചൂടുള്ളതും വരണ്ടതുമായ സ്ഥലങ്ങള്‍ തേടുന്ന ജീവികളാണ് പാമ്പുകള്‍. തുറസ്സായ സ്ഥലത്ത് സൂക്ഷിക്കുന്ന ഹെല്‍മറ്റുകള്‍ക്ക് ഉള്‍വശം പാമ്പുകള്‍ക്ക് വിശ്രമിക്കാന്‍ അനുയോജ്യമായ ഇടമാണ്. അതിനാല്‍ ഹെല്‍മറ്റിനകത്ത് പാമ്പുണ്ടാവാനുള്ള സാധ്യത ഏറെയാണ്. പാമ്പോ മറ്റ് ജീവികളോ ഉള്ളിലുണ്ടോ എന്ന് പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ ഹെല്‍മറ്റ് ധരിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്ന