Tag: koyilandy taluk hospital

Total 59 Posts

താലൂക്ക് ആശുപത്രിയിലെ പരിശോധന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം; ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ഒ.പിയിലെത്തുന്നില്ല, ഇഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്നും വിജിലന്‍സ്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ വിജിലന്‍സ് പരിശോധിച്ചത് ദൈനംദിന പ്രവര്‍ത്തനങ്ങളടക്കമുള്ള കാര്യം. ഇന്ന് രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം കൃത്യത പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. എട്ട് മണിക്ക് ഒ.പിയില്‍ എത്തേണ്ടവര്‍ പലപ്പോഴും ഒന്നും രണ്ടും മണിക്കൂര്‍ വൈകിയാണ് എത്തുന്നതെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സിന്റെ പരിശോധന. ഇന്ന് രാവിലെ ഏഴരയോടെയാണ് വിജിലന്‍സ് പരിശോധന ആരംഭിച്ചത്. ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടര്‍, ഓഫീസ്, ലാബ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിക്ക് ഒ.പി ആരംഭിക്കുമെങ്കിലും പല ഡോക്ടര്‍മാരും എത്തിയിരുന്നില്ല. പരിശോധന പുരോഗമിക്കുകയാണ്. ആശുപത്രി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍

മൂന്നെണ്ണത്തില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ മാത്രം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വരിനിന്ന് രോഗികള്‍ വലയുന്നു

കൊയിലാണ്ടി: ആയിരക്കണക്കിന് രോഗികള്‍ പ്രതിദിനമെത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് രണ്ട് ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ മാത്രം. ഇതുകാരണം കൗണ്ടറുകളില്‍ രോഗികളുടെ നീണ്ട ക്യൂ ആണ്. പ്രായമായവും കുട്ടികളുമായെത്തിയവരുമടക്കം വരിയില്‍ നിന്ന് ബുദ്ധിമുട്ടുകയാണ്. സാധാരണ മൂന്ന് ഒ.പി ടിക്കറ്റ് കൗണ്ടറുകളാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കാറുള്ളത്. ആശുപത്രി വികസന സമിതിയുടെ തീരുമാനം ഇല്ലാതെ അധികാരികള്‍ ഏര്‍പ്പെടുത്തിയ മൂന്നുദിവസം

വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. കെ.ജി.എച്ച്.ഡി.എസ്.ഇ.യു സി.ഐ.ടി.യു യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ് കൂടിയായ ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ രാവിലെ യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിയമാനുസൃതമായ ബോണ്ട് സമര്‍പ്പിച്ചിട്ടും അത് അംഗീകരിക്കാതെ ബോണ്ട് വെച്ചില്ലെന്ന് പറഞ്ഞാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്ന്

താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി തസ്തികയിലെ അഭിമുഖം മാറ്റിവെച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇസിജി ടെക്‌നീഷ്യന്‍ ഡാറ്റ എന്‍ട്രി എന്നീ തസ്തികയില്‍ നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. ഫെബ്രുവരി ഏഴാം തിയ്യതിയാണ് അഭിമുഖം നടക്കാനിരുന്നത്. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  

മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ പ്രതിഷേധം; കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് ഏറെനാള്‍ക്കിപ്പുറവും പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് ഉപരോധിച്ചു. മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടുവന്നിട്ട് മാസങ്ങളായി. മോര്‍ച്ചറി കെട്ടിടവും ശോചനീയാവസ്ഥയിലാണ്. ഇക്കാരണത്താല്‍ താലൂക്ക് ആശുപത്രിയില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ട്. കഴിഞ്ഞ ദിവസം കടലില്‍ വീണ് മരിച്ച നന്തി സ്വദേശിയുടെത്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 10 ബുധനാഴ്ച രാവിലെ 10.30 ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രി ഓഫീസില്‍ ഹാജരാവേണ്ടതാണ്. യോഗ്യത: D Pham/ B Pham/ Pham D, പ്ലസ് ടു സയന്‍സ്, കേരള ഫര്‍മസി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ സംവിധാനം രോഗികളെ വലയ്ക്കുന്നു, യന്ത്രം തകരാറിലായിട്ട് നാലുദിവസം; ഉടന്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ സംവിധാനം കേടായത് രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ നാലുദിവസത്തോളമായി എക്‌സ്‌റേ യന്ത്രത്തിന് തകരാര്‍ സംഭവിച്ചിട്ട്. രാത്രിയും പകലുമായി ദിവസം നൂറിലേറെ എക്‌സ്‌റേകള്‍ എടുക്കേണ്ടിവരുന്ന ആശുപത്രിയിലെ സ്ഥിതിയാണിത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എക്‌സ്‌റേ യന്ത്രം കേടായത്. എക്‌സ്‌റേ ആവശ്യമായ രോഗികള്‍ യന്ത്രത്തകരാറ് കാരണം പുറത്തുപോകേണ്ടിവരുന്നത് വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവിടെ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള മാലിന്യക്കൂമ്പാരം കൂട്ടിയിട്ട് തീയിട്ടു; വാര്‍ഡുകളില്‍ പുക കയറിയതോടെ പരിഭ്രാന്തരായി രോഗികള്‍- വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് മതിലിനോട് ചേര്‍ന്ന് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ മറ്റുഭാഗങ്ങളിലേക്ക് തീപടര്‍ന്നില്ല. തീപടര്‍ന്നതിന് തൊട്ടടുത്തുള്ള വാര്‍ഡുകളില്‍ നിരവധി രോഗികള്‍ കിടക്കുന്നുണ്ടായിരുന്നു. വാര്‍ഡിലേക്ക് അസഹ്യമായ പുക കയറിയത് രോഗികള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. ആശുപത്രിയിലെ എച്ച്.എം.സി സെക്യൂരിറ്റി

‘ആശുപത്രിയിലെത്തുന്നവര്‍ പാര്‍ക്കിങ്ങിനായി അലഞ്ഞു തിരിയേണ്ടിവരുന്നത് ആശുപത്രി ഭരണസംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മ’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാന്‍ ഇടപെടുമെന്ന് യുവജനസംഘടനകള്‍

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിങ്ങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസ്സമാകുന്നത് കൊയിലാണ്ടി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ജനങ്ങളില്‍ എത്തിയതോടെ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ യുവജനസംഘടനകള്‍ രംഗത്ത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അടിയന്തരമായി പാര്‍ക്കിംഗ് സജ്ജീകരണം ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ദിനം