കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സിന്റെ പരിശോധന. ഇന്ന് രാവിലെ ഏഴരയോടെയാണ് വിജിലന്‍സ് പരിശോധന ആരംഭിച്ചത്.

ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടര്‍, ഓഫീസ്, ലാബ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിക്ക് ഒ.പി ആരംഭിക്കുമെങ്കിലും പല ഡോക്ടര്‍മാരും എത്തിയിരുന്നില്ല. പരിശോധന പുരോഗമിക്കുകയാണ്. ആശുപത്രി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.