മാവേലിക്കരയില്‍ ഏഴുവയസുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി
മാവേലിക്കര: മാവേലിക്കരയില്‍ ഏഴ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ പ്രതി മഹേഷിന്റെ അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
മഴു ഉപയോഗിച്ചാണ് മഹേഷ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് കേട്ട് ഓടിയെത്തിയപ്പോഴാണ് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. ആക്രമണത്തില്‍ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി.
മൂന്ന് വര്‍ഷം മുന്‍പ് മഹേഷിന്റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ അച്ഛൻ മരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.