വിമതരേ അനുനയിപ്പിച്ച് വിജയം; കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് യു.ഡി.എഫിന്റെ ഔദ്യോഗിക പാനല്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് യു.ഡി.എഫിന്റെ ഔദ്യോഗിക പാനല്‍. എന്‍.എം. പ്രകാശന്‍, വി.എം ബഷീര്‍, എന്‍. മുരളീധരന്‍ അഡ്വ. കെ.വിജയന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, സി. പി മോഹനന്‍, എം.ജാനറ്റ്, ടി.പി. ശൈലജ, എന്നിവരാണ് വിജയിച്ചത്.

Advertisement

എം.പി. ഷംനാസ്, ടി.വി. ഐശ്വര്യ, വത്സന്‍ കുന്നോറ മല എന്നിവര്‍ നേരത്തെ സംവരണ സീറ്റില്‍ എതിരില്ലാതെ തെരെഞ്ഞെടുത്തിരുന്നു. പ്രസിഡന്‍ന്റിനെയും വൈസ് പ്രസിഡന്റിനെയും വ്യാഴാഴ്ച തെരെഞ്ഞെടുക്കും. സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.

Advertisement

എന്നാല്‍ സഹകരണ ജനാധിപത്യ മുന്നണി എന്ന പേരില്‍ മത്സരരംഗത്തുണ്ടായിരുന്ന വിമത വിഭാഗവുമായി കെ.പി.സി.സിയും ഡി.സി.സിയും ഇടപെട്ട് നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്നപരിഹാരം കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക ലിസ്റ്റ് പ്രകാരമുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഞ്ച് പേരെ മാറ്റണമെന്നായിരുന്നു വിമതവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയ്ക്കൊടുവില്‍ രണ്ടുപേരെ മാറ്റുകയായിരുന്നു.

Advertisement

മനോജ് പയറ്റ് വളപ്പില്‍, ലജിത ഉഴിക്കോള്‍ക്കുനി എന്നിവരെയാണ് മാറ്റിയത്. പകരം ഉണ്ണിക്കൃഷ്ണന്‍ മരളൂരിനെയും ജാനറ്റിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. യു.എഫിന്റെ ഔദ്യോഗിക പാനലിനെതിരെ നാമനിര്‍ദേശ പത്രിക കൊടുത്തവര്‍ പാര്‍ട്ടിയുടെയും, മുന്നണിയുടെയും വിശാല താല്പര്യം പരിഗണിച്ച് മത്സര രംഗത്ത് നിന്നും പിന്‍മാറിയിരുന്നു.