അധ്യാപക ദിനത്തിൽ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകർക്ക് ആദരം


Advertisement

കൊയിലാണ്ടി: അധ്യാപക ദിനത്തിൽ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് മോഹനൻ നടുവത്തൂർ അധ്യക്ഷനായി.

Advertisement

എൻ.വി.വത്സൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് കൗൺസിലർമാരായ വി.രമേശൻ മാസ്റ്റർ, ടി.പി.ശൈലജ എന്നിവർ ആശംസയർപ്പിച്ചു. മുതിർന്ന അധ്യാപകരായ രാമൻ മാസ്റ്റർ, വി.പി.ഗംഗാധരൻ മാസ്റ്റർ, ജാനകി ടീച്ചർ, എൻ.കെ.വിശ്വനാഥൻ മാസ്റ്റർ, സാവിത്രി ടീച്ചർ, മാധവൻ മാസ്റ്റർ, ലതിക ടീച്ചർ, മീര ടീച്ചർ എന്നിവർ ആദരം ഏറ്റ് വാങ്ങി. വായനശാല സെക്രട്ടറി പി.കെ.ഷൈജു സ്വാഗതവും ട്രഷറർ രാഗേഷ് കേളോത്ത് നന്ദിയും പറഞ്ഞു.

Advertisement
Advertisement