കടത്തനാടിന്റെ ജനകീയ ഉത്സവമായി വടകരയിലെ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം; അവസാന ദിന മത്സരങ്ങള്‍ ഏതൊക്കെയെന്നറിയാം
വടകര: ചരിത്രം കുറിച്ചു കൊണ്ട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാലാംദിനം കൂടുതല്‍ വേദികളിലും നിറഞ്ഞാടിയത് ജനപ്രിയ നൃത്ത ഇനങ്ങളും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു ഇന്നലെയും.
നൃത്തവേദികളെല്ലാം നിറഞ്ഞുകവിഞ്ഞപ്പോള്‍ തുടര്‍ച്ചയായ നാലാംദിനവും നാടകവേദി ആസ്വാദകരുടെ തിരക്കിലമര്‍ന്നു. ടൗണില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണികള്‍ ഒഴുകിയെത്തി. ജില്ലയിലെ പ്രധാന വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളും അധ്യാപകരുമെല്ലാം എത്തിയപ്പോള്‍ വടകരയുടെ പ്രധാനവീഥികളും ഇടവഴികളും ജനസഞ്ചയമായി.
കോവിഡ് കാലത്തിന് ശേഷം നാടുണര്‍ത്തി നടക്കുന്ന ഉത്സവത്തെ ഒരേ മനസ്സോടെയാണ് വടകര ഏറ്റെടുത്തിരിക്കുന്നത്. മുന്നില്‍ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും, ജില്ലാ ഭരണകൂടവും, കലാസ്വാദകരും ഒക്കെ ചേര്‍ന്ന് യുവജനോത്സവത്തെ കടത്തനാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്. അഞ്ചുനാള്‍ വടകരയിലുയര്‍ന്ന ലയ- ലാസ്യ -മേള നടനത്തിന് ഇന്ന് കൊടിയിറങ്ങും.
വേദിയില്‍ ഇന്ന് (ഡിസംബര്‍ 1)
വേദി 1 സെന്റ് ആന്റണീസ്
9.00. ഭരതനാട്യം (യു.പി)
11.00. ഭരതനാട്യം (എച്ച്.എസ് ആണ്‍)
വേദി 2 ടൗണ്‍ ഹാള്‍
9.00. സംസ്‌കൃതം നാടകം(എച്ച.എസ്)
വേദി 3 സെന്റ് ആന്റണീസ് ഹാള്‍
9.00. ചാക്യാര്‍ കൂത്ത്(എച്ച്.എസ്)
12.00. ചാക്യാര്‍കൂത്ത് (എച്ച്.എസ്.എസ്)
3. 00. നങ്ങ്യാര്‍കൂത്ത്(എച്ച്.എസ്)
5.00. നങ്ങ്യാര്‍ കൂത്ത്(എച്ച്.എസ്.എസ്)
വേദി 4 സെന്റ് ആന്റണീസ് എല്‍.പി
9.00. മലയാളം പദ്യം(യു.പി)
11.00. മലയാളം പദ്യം(എച്ച്.എസ്)
1.00. മലയാളം പദ്യം (എച്ച്.എസ്.എസ്)
വേദി 5 ടെക്നിക്കല്‍ സ്‌കൂള്‍
9.00. കഥകളി (എച്ച്.എസ് ആണ്‍)
11:00. കഥകളി(എച്ച്.എസ്.പെണ്‍)
1.00. കഥകളി(എച്ച്.എസ്.എസ്ആണ്‍)
3.00. കഥകളി(എച്ച്.എസ്.എസ് പെണ്‍)
4.00. കഥകളി ഗ്രൂപ്പ(എച്ച്.എസ്)
6.00 കഥകളി ഗ്രൂപ്പ്(എച്ച്.എസ്.എസ്)
വേദി 6 യവനിക ടൗണ്‍ ഹാള്‍ ഗ്രൗണ്ട്
9.00. വീണ(എച്ച്.എസ്)
11.00. വീണ(എച്ച്.എസ്.എസ്)
1.00. വൃന്ദവാദ്യം(എച്ച്.എസ്)
3.00. വൃന്ദവാദ്യം (എച്ച്.എസ്.എസ്)
വേദി 7 എസ്.ജി.എം.എസ്.ബി
9.00. നാടന്‍പാട്ട് (എച്ച്.എസ്)
12.00. നാടന്‍പാട്ട്(എച്ച്.എസ്.എസ്)
വേദി 8 ബി.ഇ.എം സ്‌കൂള്‍
9.00. പരിചമുട്ട്(എച്ച്.എസ്)
12.00. പരിചമുട്ട്(എച്ച്.എസ്.എസ്)
വേദി 9 ബി.ഇ.എം(ഭാവം )
9.00. സംഘഗാനം (യു.പി)
12.00. സംഘഗാനം(എച്ച്.എസ്)
1.00. സംഘഗാനം(എച്ച്.എസ്.എസ്)
വേദി 10 ബി.ഇ.എം ഹാള്‍
9.00. തമിഴ് പദ്യം (യു.പി)
11.00. തമിഴ് പദ്യം (എച്ച്.എസ്)
1.00. തമിഴ് പദ്യം (എച്ച്.എസ്.എസ്)
3.00 തമിഴ് പ്രസംഗം(യു.പി)
4.00. തമിഴ് പ്രസംഗം(എച്ച്.എസ്)
വേദി 11 എസ്.ജി.എം.എസ്.ബി
9.00. അക്ഷര ശ്ലോകം(യു.പി)
11.00. അക്ഷര ശ്ലോകം(എച്ച.എസ്)
12.00. കാവ്യകേളി(എച്ച്.എസ്)
1.00. അക്ഷരശ്ലോകം (എച്ച്.എസ്.എസ്)
3.00. കാവ്യകേളി (എച്ച്.എസ്.എസ്)
വേദി 12 കേളുഏട്ടന്‍ മന്ദിരം
9.00. ഇംഗ്ലീഷ് പദ്യം(യു.പി)
12.00. ഇംഗ്ലീഷ് പദ്യം(എച്ച്.എസ്)
1.00. ഇംഗ്ലീഷ് പദ്യം (എച്ച്.എസ്.എസ്)
വേദി 13 സി.ഐ.ടി.യു ഹാള്‍
9.00. ഓടക്കുഴല്‍(എച്ച്.എസ്)
12.00. ഓടക്കുഴല്‍(എച്ച്.എസ്.എസ്)
2.00. നാദസ്വരം (എച്ച്.എസ്)
4.00. നാദസ്വരം (എച്ച്.എസ്.എസ്)
വേദി 14 എം.യു.എം സ്റ്റേജ്
9.00. ദഫ് മുട്ട്(എച്ച്.എസ്)
12.00. ദഫ് മുട്ട് (എച്ച്.എസ്.എസ്)
വേദി 15 എം.യു.എം ഗ്രൗണ്ട്
9.00. മാര്‍ഗം കളി(എച്ച്.എസ്)
12.00. മാര്‍ഗംകളി(എച്ച്.എസ്.എസ്)
വേദി 16 എം.യു.എം ഹാള്‍
9.00. ദേശഭക്തിഗാനം(എച്ച്.എസ്.എസ്)
11.00. ദേശഭക്തിഗാനം(എച്ച്.എസ്)
1.00. ദേശഭക്തിഗാനം(യു.പി)
വേദി 17 എസ്.എന്‍.ഡി.പി ഹാള്‍
9.00. അറബി സംഘഗാനം(യു.പി)
11.00. അറബി സംഘഗാനം(എച്ച്.എസ്)