സര്‍വ്വേ നടപടികള്‍  സമയബന്ധിതമായി പൂര്‍ത്തിയാക്കി; ജില്ലയിലെ മികച്ച സർവ്വേയർക്കുള്ള അവാർഡ് ഏറ്റുവാങ്ങി പയ്യോളി സ്വദേശിനി അഫ്സത്ത്


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ മികച്ച സര്‍വ്വേയര്‍ക്കുള്ള അവാർഡ് ഏറ്റുാങ്ങി പയ്യോളി തോലേരി സ്വദേശിനി അഫ്‌സത്ത്. കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന സംസ്ഥാനതല റവന്യൂ ദിനാഘോഷത്തിലാണ് അവാർഡ് ദാനം നടന്നത്. റവന്യൂ മന്ത്രി കെ.രാജനിൽ നിന്നാണ് അഫ്‌സത്ത് അവാർഡ് ഏറ്റുവാങ്ങിയത്.

സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ലാൻഡ് റവന്യൂ, സർവെ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുള്ള 2021ലെ റവന്യൂ പുരസ്‌കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്.

കോഴിക്കോട് ജില്ലയിലെ മികച്ച സര്‍വ്വേയര്‍ക്കുള്ള അവാര്‍ഡിനാണ് അഫ്‌സത്ത് അര്‍ഹയായത്. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വ്വേയറാണ് അഫ്‌സത്ത്. റീസര്‍വ്വേകളും സര്‍വ്വേ രംഗത്തെ ഫീല്‍ഡുവര്‍ക്കുകളുമൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതാണ് അഫ്‌സത്തിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

 

Summary: Revenue award   Payyoli native Afsat received the award for the best surveyor in the district