പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസും, പരാതി


പേരാമ്പ്ര: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. ചക്കിട്ടപ്പാറ മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡി.ഡി.ഇ ക്ക് പരാതി നല്‍കി.

പേരാമ്പ്രയില്‍ ഇന്നലെ നടന്ന ജനകീയ പ്രതിരോധ ജാഥയിലേക്കാണ് സ്‌കൂള്‍ ബസ് ഉപയോഗിച്ചിരിക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തകരെയാണ് വൈകീട്ട് പേരാമ്പ്രയിലേക്ക് സ്‌കൂള്‍ ബസില്‍ എത്തിച്ചത്.

ബസ് ദുരുപയോഗം ചെയ്തു എന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിക്ക് എം.എല്‍.എയും ആരോപണം ഉയര്‍ത്തി രംഗത്ത് വന്നു. കൂടാതെ സമൂഹ്യമാധ്യമങ്ങളിലും സംഭവത്തിനെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്.