‘ആവശ്യപ്പെട്ടത് കെൽട്രോൺ യൂണിറ്റ് വിപുലീകരിക്കാൻ മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ, നന്തി ബസാറിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റില്ല’; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് പഞ്ചായത്ത്


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി ബസാറിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കുമെന്ന തരത്തിലുള്ള പ്രചരാരണം തെറ്റാണെന്ന് മൂടാടി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ. കെൽട്രോൺ യൂണിറ്റ് വിപുലീകരിക്കാൻ മാസ്റ്റർ പ്ളാൻ തയാറാക്കാനാണ് ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പതിമുന്നേക്കർ ഭൂമിയിൽ രണ്ടേക്കർ മാത്രമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളു. ബാക്കി സ്ഥലം കാടുപിടിച്ച് കെടക്കുക്കുകയാണ്. മൂടാടി ഗ്രാമപഞ്ചായത്തിൽ നിലവിൽ കെൽട്രോൺ ഭൂമിക്ക് സമീപത്തായി എം.സി.എഫ് പ്രവർത്തിക്കുന്നുണ്ട്. ഹരിത കർമസേന അംഗങ്ങൾ എല്ലാ വീടുകളും സ്ഥാപനങ്ങളും കയറി പാഴ് വസ്തുക്കൾ ശേഖരിക്കുന്നുമുണ്ട്. നിലവിലുള്ള സംവിധാനത്തിന് സ്ഥലപരിമിതിയുള്ളതിനാൽ സൗകര്യ പ്രദമായ നിലയിൽ പാഴ് വസ്തു ശേഖരിക്കലും തരം തിരിച്ച് കയറ്റി അയക്കാനാവശ്യമായ കാര്യങ്ങൾ മാത്രമേ പഞ്ചായത്ത് ഉദ്ദേശിച്ചിട്ടുള്ളു. ഇതിനായി പുറമ്പോക്കുകൾ പോലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്തു നൽകാമെന്ന് സർക്കാർ ഉത്തരവും ഇറക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങൾ ലഭ്യമാക്കാനായി നൽകിയ അപേക്ഷകളിൽ ഒന്ന് മാത്രമാണ് കെൽ ട്രോണിനും നൽകിയിട്ടുള്ളതെന്നും അത് സംബന്ധിച്ച യാതൊരു അനുകൂല മറുപടിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം ലഭിച്ചാൽ തന്നെ പ്ളാസ്റ്റിക് സംസ്കരണം നടത്തേണ്ട ആവശ്യം പഞ്ചായത്തിനില്ല. നിലവിൽ ക്ലീൻ കേരള കമ്പനിയെന്ന സർക്കാർ ഏജൻസി മുഴുവൻ പാഴ് വസ്തുക്കളും പഞ്ചായത്തിൽ നിന്നും കൊണ്ട് പോകന്നുണ്ട്. മാലിന്യ മുക്ത നവ കേരളം പദ്ധതി കേരളത്തിലാകെ നടപ്പാക്കുമ്പോൾ നമ്മുടെ വീടുകളിലെ തരം തിരിച്ച പാഴ് വസ്തുക്കൾ ശേഖരി ച്ച് കൊണ്ടു പോകാൻ എല്ലാ വരും സഹകരിക്കുകയായാണ് വേണ്ടതെന്നും തെറ്റായ പ്രചരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


ALSO READ‘മനുഷ്യജീവന് അപകടമാവുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കരുത്’; നന്തിയിലെ ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം


Summary: ‘Required to prepare master plan for expansion of Keltron unit, no plastic processing unit in Nandi Bazar’; The panchayat said that the news is spreading wrongly