പ്രശസ്ത ചെണ്ട വാദ്യകലാകാരന് ഉള്ളിയേരി ശങ്കരമാരാര്‍ അന്തരിച്ചു
ബാലുശ്ശേരി: പ്രശസ്ത ചെണ്ട വാദ്യകലാകാരന് ഉള്ളിയേരി ശങ്കരമാരാര്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. കേരളസംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2004) കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യശ്രീ പുരസ്കാരം (2021)അഖില കേരള മാരാര്‍ ക്ഷേമ സഭയുടെ വാദ്യകാലചാര്യ പുരസ്കാരം എന്നിവയടക്കം നിരവധി അവാര്‍ഡുകളും ഉപഹാരങ്ങളും ലഭിച്ചിട്ടുണ്ട്.
നിരവധി ശിഷ്യഗണങ്ങള്‍ ഉള്ള ശങ്കരമാരാര്‍ വിവിധ ക്ഷേത്രങ്ങളില്‍ ചെണ്ടവാദ്യം അവതരിപ്പിച്ചിരുന്നു. ആകാശവാണിയില്‍ നിരവധി തവണ തായമ്പക അവതരിപ്പിച്ചു.
മൃതദേഹം ഒരുമണിവരെ ഉള്ളിയേരിയിലെ വീട്ടില്‍ പൊതുദര്ശനത്തിനി വെക്കും. സംസ്കാരം ഉച്ചക്ക് 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍.
ഭാര്യമാര്‍: തങ്കമണി മാരസ്യാര്‍, പരേതയായ വിലാസിനി മാരസ്യാര്‍.
മക്കള്‍ : ഷാബു, നിഷാന്ത്. മരുമക്കള്‍:അനിത, പ്രവീണ.