ചക്രവാതചുഴി: കേരളത്തിൽ മഴ ശക്തമാകും; കോഴിക്കോട് ജില്ലയിൽ നാല് ദിവസം യെല്ലോ അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്


തിരുവനന്തപുരം: കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാല് ദിവസം മഴ ജാഗ്രത നിർദ്ദേശം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിൽ മഴ സാധ്യത സജീവമാക്കി നിലനിർത്തുന്നത്. നാളെ മുതൽ ജൂലെെ 21 ാം തിയതിവരെ കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം ജില്ലകളിളാണ് യെല്ലോ അലർട്ടുള്ളത്. അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് സൂചന നൽകിയിട്ടുണ്ട്. കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

18-07-2023 : എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
19-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
20-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ജൂലൈ 19 മുതൽ 21 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
19-07-2023 മുതൽ 21-07-2023 വരെ: കേരള – ലക്ഷദ്വീപ് തീരത്തും 17-07-2023 മുതൽ 21-07-2023 വരെ കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

18-07-2023, 19-07-2023: തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ഗുജറാത്ത്- മഹാരാഷ്ട്ര തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും 17-07-2023 ന് ഇതേ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
17-07-2023: മധ്യ പടിഞ്ഞാറൻ- അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ, മധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, മധ്യ പടിഞ്ഞാറൻ – അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.


18-07-2023 : മധ്യ പടിഞ്ഞാറൻ, മധ്യ കിഴക്കൻ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, മധ്യ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
19-07-2023 : മധ്യ പടിഞ്ഞാറൻ, മധ്യ കിഴക്കൻ- അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, മധ്യ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
20-07-2023 & 21-07-2023: വടക്കൻ ബംഗാൾ ഉൾക്കടൽ, ഗുജറാത്ത് മഹാരാഷ്ട്ര തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


20-07-2023 : മധ്യ പടിഞ്ഞാറൻ, മധ്യ കിഴക്കൻ- അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
21-07-2023: മധ്യ പടിഞ്ഞാറൻ- അതിനോട് ചേർന്ന മധ്യ കിഴക്കൻ, വടക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Summary: Rain will be heavy in Kerala; Yellow alert for four days in Kozhikode district