മഴ വീണ്ടും എത്തുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
കോഴിക്കോട്: അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും എന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. പല ജില്ലകളിലും രാവിലെ മുതൽ മഴ ആരംഭിച്ചു. അടുത്ത മൂന്നു ദിവസങ്ങളിൽ മഴ ഉണ്ടാവുമെന്നാണ് അറിയിപ്പ്.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം,അടുത്ത മൂന്ന് ദിവസങ്ങളിലായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് നൽകിയ ജില്ലകൾ
തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കി
ചൊവ്വ: കോട്ടയം, എറണാകുളം, ഇടുക്കി
ബുധൻ: കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും അറിയിച്ചു. കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള തെക്ക് – കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഉത്തരേന്ത്യയിൽ കനത്ത മഴയെ തുടർന്ന് വൻ നാഷനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.