മാധവിയമ്മയ്ക്ക് ഇനി പേടിയില്ലാതെ ഉറങ്ങാം, സുരക്ഷിതമായി പാർക്കാം; കാലവർഷക്കെടുതിയിൽ തകർന്നു വീണ കൊയിലാണ്ടി നഗരസഭയിലെ പതിനാറാം വാർഡിലെ മാധവിയുടെ വീട് പുനർനിർമ്മിച്ചു


കൊയിലാണ്ടി: മാധവിയമ്മയ്ക്ക് നഷ്ടമായ തണൽ മരം വീണ്ടും ഒരുങ്ങി. കാലാവർഷകെടുതികളിൽ ഇരയായാണ് കൊയിലാണ്ടി നഗരസഭയിലെ പതിനാറാം വാർഡിൽ താറ്റുവയൽ കുനി വൃന്ദാവനം മാധവിയുടെ വീട് എന്ന സുരക്ഷതിത്വം ഇല്ലാതായത്. എന്നാൽ മാധവിക്ക് വീണ്ടും വീടൊരുങ്ങി. രണ്ടു ലക്ഷം രൂപ ചിലവിൽ പുനർ നിർമ്മിച്ച വീടിന്റെ സമർപ്പണം വടകര എം.പി കെ മുരളീധരൻ നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിൽ ജിഷ പുതിയടത്ത് അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ചുണ്ടായ യോഗത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ, ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, രജീഷ് വെളത്തുകണ്ടി, ടി.കെ നാരായണൻ, കലേഷ് വി.കെ, ഗണേശൻ ചാലോറ മഠത്തിൽ, കെ ബാലകൃഷ്ണൻ, മിഥുൻ കുമാർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സിബിൻ കണ്ടത്തനാരി സ്വാഗതവും ടി.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.