പറോളി ബാബുവിന്റെ അകാലവിയോഗത്തില്‍ അനാഥമായി കുടുംബം; സഹായിക്കാനായി കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍, നമുക്കും കൈകോര്‍ക്കാം
കൊയിലാണ്ടി: തൊഴില്‍ സ്ഥലത്ത് വച്ച് വീണ് പരിക്കേറ്റ് മരിച്ച പുറക്കാട്ടെ പറോളി ബാബുവിന്റെ കുടുംബത്തെ സഹായിക്കാനായി കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍. ബാബുവിന്റെ അകാലമരണത്തോടെ അനാഥമായ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായാണ് കമ്മിറ്റി രൂപീകരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായും ചുമട്ട് തൊഴിലാളിയായും ദാരിദ്ര്യത്തോട് പടവെട്ടി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ബാബു മരിക്കുന്നത്.
ബാബു പോയതോടെ ഭാര്യയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഏകമകളും അടങ്ങുന്ന കുടുംബം എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാതെ വഴിമുട്ടി നില്‍ക്കുകയാണ്. ഇതോടെയാണ് കുടുംബത്തെ സഹായിക്കാനായി കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചത്.
വടകര എം.പി കെ.മുരളീധരനും കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയും രക്ഷാധികാരികളായാണ് കമ്മിറ്റി രൂപീകരിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്താണ് ചെയര്‍പേഴ്‌സണ്‍. ജമീല സമദ്, രാമചന്ദ്രന്‍ കുയ്യണ്ടി, രാജീവന്‍ കൊടലൂര്‍, വിബിത ബൈജു, അബ്ദുള്‍ ജബ്ബാര്‍, സൈഫുദ്ദീന്‍ എന്നിവരാണ് വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍. പി.കെ.സത്യനാണ് ജനറല്‍ കണ്‍വീനര്‍. സി.ലക്ഷ്മി, അബ്ദുള്‍ സമദ്, സുകുമാരന്‍.കെ, പുഷ്പ.പി.കെ, രവീന്ദ്രന്‍ എടവനക്കണ്ടി, ശ്രീധരന്‍ കോരച്ചന്‍കണ്ടി എന്നിവര്‍ കണ്‍വീനര്‍മാരും അമ്പാടി ബാലകൃഷ്ണന്‍ ട്രഷററായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.
ബാബുവിന്റെ കുടുംബത്തെ സഹായിക്കാനായി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. തിക്കോടി കാത്തലിക് സിറിയന്‍ ബാങ്കില്‍ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8289972500 (പി.കെ.സത്യന്‍, ജനറല്‍ കണ്‍വീനര്‍), 9961031722 (അമ്പാടി ബാലകൃഷ്ണന്‍, ട്രഷറര്‍), 8301000933 (സുരേഷ് ചങ്ങാടത്ത്, ചെയര്‍പേഴ്‌സണ്‍) എന്നീ നമ്പറുകളില്‍ വിളിക്കാം.
ധനസഹായം നല്‍കാനുള്ള അക്കൗണ്ട് വിവരങ്ങള്‍:
അക്കൗണ്ട് നമ്പര്‍: 0188 0759 4560 1900 01
ബാങ്ക്: കാത്തലിക് സിറിയന്‍ ബാങ്ക്, തിക്കോടി.
ഐ.എഫ്.എസ്.സി: CSBK0000188