‘പയ്യോളി എക്സ്പ്രസ്സി’ന് ജന്മനാടിന്റെ ആദരം; പി.ടി.ഉഷ എം.പിക്ക് ഊഷ്മള സ്വീകരണമൊരുക്കി പയ്യോളി പൗരാവലി


Advertisement

പയ്യോളി: രാജ്യസഭ എം.പിയായി തെരെഞ്ഞെടുക്കപ്പെട്ട ഒളിമ്പ്യൻ പി.ടി.ഉഷയ്ക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ പയ്യോളി പൗരാവലി സ്വീകരണം നൽകി. പയ്യോളി ബസ് സ്റ്റാൻ്റിൽ നിന്നും പി.ടി.ഉഷയെ പയ്യോളി പൗരാവലി സ്വീകരിച്ച് ആനയിച്ചു. സ്വീകരണ ചടങ്ങ് നടന്ന പയ്യോളിയിലെ പെരുമ ഓഡിറ്റോറിയത്തിലേക്ക് നൂറുകണക്കിന് പേർ പങ്കെടുത്ത ഘോഷയാത്രയായാണ് എം.പിയെ ആനയിച്ചത്.

Advertisement

പയ്യോളി പൗരാവലിക്ക് വേണ്ടി നഗരസഭ ചെയർപേഴ്സൺ വടക്കയിൽ ഷഫീഖ് പി.ടി.ഉഷ എം.പിക്ക് ഉപഹാരം നൽകി. ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ സീസൺ 2 വിജയി ശ്രീനന്ദ് വിനോദിനും ദേശീയ സോഫ്റ്റ് ബേസ്ബോൾ (ജൂനിയർ) സ്വർണ്ണ മെഡൽ നേടിയ കേരള ടീമംഗം ആൻസിയ സിനോയിക്കും ഫെഡറേഷൻ കപ്പ് സീനിയർ മെൻറോളർ സ്കേറ്റിംഗ് ഹോക്കിയിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ധ്യാൻവിൻ.എസ്.രാജിനും പി.ട.ഉഷ എം.പി ഉപഹാരം സമ്മാനിച്ചു.

Advertisement

ചടങ്ങിൽ പി.ടി.ഉഷയോടൊപ്പം ഓട്ടമത്സരത്തിൽ പങ്കെടുത്ത സഹപാഠി പി.കെ.രാധ പി.ടി.ഉഷയെ പൊന്നാട അണിയിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമ അധ്യക്ഷത വഹിച്ചു. പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ പി.ടി.ഉഷയുടെ നാളിതുവരെയുള്ള ജീവിതരേഖ അവതരിപ്പിച്ച് സംസാരിച്ചു.

Advertisement

നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.എം.ഹരിദാസ്, സുജല ചെത്തിൽ, മഹിജ എളോടി, കെ.ടി.വിനോദ്
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ചന്തു മാസ്റ്റർ, സബീഷ് കുന്നങ്ങോത്ത്, കെ.സി.രാജീവൻ, സദക്കത്തുള്ള.സി.പി, കെ.ശശിധരൻ മാസ്റ്റർ, ചെറിയാവി സുരേഷ് ബാബു, യു.ടി.കരീം, ജിശേഷ് കുമാർ, റഹ്മത്തുള്ള.എസ്.വി, കുടുംബശ്രീ ചെയർപേഴ്സൺ രമ്യ.പി.പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ഫൈസൽ.എം, റോട്ടറി ക്ലബ് പ്രസിഡൻ്റ് രവി കുമാർ.എം, ജെ.സി.ഐ പയ്യോളി പ്രസിഡൻറ് ജയേഷ്.എ, ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് റസാഖ് ഹാജി കാട്ടിൽ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ, പി.ടി.ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ.വി എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ജോയിന്റ് കൺവീനർ എ.കെ.ബൈജു സ്വാഗതവും മഠത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം ശ്രീനന്ദ് വിനോദിൻ്റെ പാട്ടും ലിധിലാലിൻ്റെ ജാനു തമാശകളും, സിറാജ് തുറയൂരിൻ്റ പരിപാടിയും, എസ്.യു.ദേവികയുടെ പാട്ടും വേദിയിൽ അരങ്ങേറി.

ചിത്രങ്ങൾ കാണാം: