ചേമഞ്ചേരിയില്‍ സ്വകാര്യ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരന് ദാരുണാന്ത്യം


കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം. സ്‌ക്കൂട്ടര്‍ യാത്രക്കാരനായ കണ്ണൂര്‍ ചെറുകുന്ന് സ്വദേശി മുഹമ്മദ് ഹഫീസാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹ്‌സിന്‍ എന്ന വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും കോഴിക്കോടേക്കുള്ള യാത്രക്കിടെയാണ് അപകടം. കോഴിക്കോട്-വടകര റൂട്ടിലോടുന്ന നയന ബസാണ് ഇടിച്ചത്. അനസ്‌തേഷ്യ വിഭാഗം വിദ്യാര്‍ത്ഥികളാണ് ഇരുവരും.