ഇനി ഉത്സവ നാളുകള്‍; പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം കൊടിയേറി
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. ആദ്യം പടിഞ്ഞാറെ കാവിലും പിന്നീട് കിഴക്കെ കാവിലും നടന്ന കൊടിയേറ്റത്തിനു ശേഷം ക്ഷേത്രാങ്കണത്തില്‍ കലാദര്‍പ്പണം സ്‌കൂള്‍ ഓഫ് ഡാന്‍സ് പൊയില്‍ക്കാവ് അവതരിപ്പിച്ച തിരുവാതിര എന്നിവ നടന്നു.
15 ന് ശനിയാഴ്ച ജിതില്‍ലാല്‍ ചോയക്കാട്ട്, വന്ദന്‍ വളയനാട് എന്നിവരുടെ ഇരട്ടത്തായമ്പക, ചേമഞ്ചേരി കലാവേദിയുടെ നൃത്ത സംഗീത കാവ്യം അന്തിപ്പൊട്ടന്‍ എന്നിവ നടക്കും.