പൊയില്‍ക്കാവിലെ വിദ്യാര്‍ഥിനി റിഹാനയുടെ മരണം: കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്
കൊയിലാണ്ടി: വിദ്യാര്‍ഥിനിയായ പൊയില്‍ക്കാവ് പള്ളിക്കുനി റിഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെയാണ് പൊലീസിന് കത്ത് ലഭിച്ചത്. അതേസമയം, കത്തിന്റെ ഉള്ളടക്കം ആളുകള്‍ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കുന്നത്.
‘ഉമ്മ ,വാപ്പി ഇന്നോട് പൊറുക്കണം. ഞാന്‍ ഇന്റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും ,ഇഷ്ടമുള്ള ആള് ,ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും കുടി അറിയിക്കാനുണ്ട് എല്ലാം സഹിച്ച് ഇനി ആവുന്നില്ല. അത് കൊണ്ടാണ് ഉമ്മാ ….” എന്നാണ് പൊലീസിന് കിട്ടിയ കത്തിലുള്ളത്. എന്നാല്‍ ഈ കുറിപ്പിനൊപ്പം സ്വന്തം അനുമാനങ്ങളും കൂട്ടിച്ചേര്‍ത്താണ് ആളുകള്‍ പ്രചരിപ്പിക്കുന്നത്.
റിഹാനയ്ക്ക് മാനസികമോ ശാരീരികമോ ആയ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങള്‍ ഏറ്റതായുള്ള സൂചനകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കത്തിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും കൊയിലാണ്ടി സി.ഐ. സുനില്‍കുമാര്‍ കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
കഴിഞ്ഞ 17-ാം തിയ്യതിയാണ് റിഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലബാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്നു. കൊയിലാണ്ടി എസ്.ഐ. എം.എന്‍. അനൂപിനാണ് കേസിന്റെ അന്വേഷണ ചുമതല.
Summary: Poyilkave native Rihana’s death: Investigation in in progress