കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് സംശയം; ഇരട്ട നരബലിക്കേസിലെ പ്രതികളെ ഇലന്തൂർ എത്തിക്കും, വീട്ടു പറമ്പ് കുഴിച്ചതും കെടാവർ നായകളെയും ഉപയോഗിച്ച് പരിശോധന, കാത്തിരിക്കുന്നത് വൻ ജനാവലി


പത്തനംതിട്ട: ഇരട്ട നരബലിക്കേസിലെ പ്രതികളെ ഇന്ന് ഇലന്തൂരിലെത്തിക്കും. കൂടുതൽ പേര് ഇരയാകളായൊന്നെ സംശയത്തെ തുടർന്ന് ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടുപറമ്പിൽ കുഴിച്ച് പരിശോധന നടത്തും.

മൂന്ന് പ്രതികളുമായി കൊച്ചിയിൽ നിന്ന് സംഘം തിരിച്ചു. പരിശോധനയും തെളിവെടുപ്പും മുഹമ്മദ് ഷാഫിയെക്കുറിച്ചുള്ള വിശദമായ അന്വേഷണവും ഇന്ന് തുടരും. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും ഇതോടൊപ്പം പരിശോധിക്കുന്നുണ്ട്. പ്രതികളെ എത്തിക്കുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് വൻ ജനാവലിയാണ് കാത്തിരിക്കുന്നത്. ആറന്മുള പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രദേശം.

ഇതേ സമയം ഇവരുടെ വീട്ടിൽ ജെസിബി ഉപയോഗിച്ചാകും പരിശോധന. പുരയിടത്തിൽ കുഴികളെടുത്ത് പരിശോധന നടത്തുക. മൃതദേഹം മണത്ത് കണ്ടുപിടിക്കാൻ കഴിയുന്ന കെടാവർ നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും. വേറെ മൃതദേഹങ്ങളുണ്ടോ എന്ന സംശയത്തിന്റെ ദുരീകരണത്തിൻയി ആണ് ഈ തിരച്ചിൽ. ആദ്യം നായ്ക്കളെയാവും പ്രദേശത്ത് എത്തിക്കുക.

മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

പ്രതികളുമായി പോലീസ് എത്തുമ്പോഴേക്കും ആളുകളെ പ്രദേശത്ത് നിന്ന് മാറ്റാനാണ് ആറന്മുള പോലീസ് ശ്രമിക്കുന്നത്. വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്.