മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ കേസ്; ഒളിക്യാമറ വെച്ച് സത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തെന്നും പരാതി


Advertisement

കണ്ണൂര്‍: മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ കേസ്. ഷാക്കിറിന്റെ ആദ്യ ഭാര്യ സ്വകാര്യ ചാനലിലൂടെ നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ധര്‍മ്മടം പോലീസാണ് കേസെടുത്തത്. ശൈശവ വിവാഹവും ഗാര്‍ഹിക പീഢനവും സൈബര്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആദ്യ ഭാര്യ ചാനലിലൂടെ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഷാക്കിറിനെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Advertisement

ഗർഭിണിയായിരുന്ന സമയത്ത് തന്നെ ഷാക്കിര്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും കുടുംബത്തിലെ പല സ്ത്രീകളേയും ഒളിക്യാമറ വെച്ച് ഷാക്കീർ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും ആദ്യ ഭാര്യ വെളിപ്പെടുത്തിയിരുന്നു. നിരവധി പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ചാനലിലൂടെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതിന് ഷാക്കീറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സ്വകാര്യ ചാനലിനി നല്‍കിയ അഭിമുഖത്തില്‍ ആദ്യ ഭാര്യ പറഞ്ഞിരുന്നു.

Advertisement
Advertisement