പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; വ്യാഴാഴ്ച്ച മുതല്‍ ക്ലാസ് തുടങ്ങും


കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹയര്‍ സെക്കന്‍ഡറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്‌മെന്റില്‍ കൂടുതല്‍ മെറിറ്റ് സീറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ രണ്ട് അലോട്‌മെന്റുകള്‍ക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ സീറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറല്‍ സീറ്റായി പരിഗണിച്ചിട്ടുണ്ട്. വിവിധ സംവരണ സീറ്റുകളില്‍ ഒഴിവുള്ളവ കൂടി ചേര്‍ത്താണ് അലോട്‌മെന്റ് പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും.

22, 23, 24 തീയതികളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം. 25നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് വഴി അഡ്മിഷന്‍ നേടാം. http://hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി കൂടുതല്‍ വിവരങ്ങള്‍ അറിയാം.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


summary: Plus One 3rd Allotment published