അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


ഇന്ത്യയിലെ പല പ്രധാന ബാങ്കുകളിലും സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ്
നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബാങ്ക് നിശ്ചയിക്കുന്ന മിനിമം ബാലന്‍സ് അകൗണ്ടിലില്ലാത്ത ഇല്ലാത്ത ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് പിഴ ഈടാക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇന്ത്യയിലെ എറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2020 മാര്‍ച്ച് മാസത്തില്‍ സേവിംഗ്സ് അക്കൗണ്ടുകളുടെ ഓരേ മാസത്തിലെയും ശരാശരി ബാലന്‍സിന്റെ ആവശ്യകത ഒഴിവാക്കി. മുന്‍പ് മെട്രോ, അര്‍ദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിലെ അക്കൗണ്ട് ഉടമകള്‍ ബ്രാഞ്ചിന്റെ സ്ഥാനം അനുസരിച്ച് പ്രതിമാസ ബാലന്‍സ് 3000, 2000, 1000 എന്നിങ്ങനെ നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു.

എച്ച്.ഡി.എഫ്.സി ബാങ്കിലെ മെട്രോ നഗര പ്രദേശങ്ങളിലെ ഉപഭോക്തക്കള്‍ക്ക് മിനിമം ബാലന്‍സ് 10000 രൂപയും അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ 5000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 2500 രൂപയുമാണ്. ഐ.സി.ഐ.സി ബാങ്കിലെ മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മിനിമം അകൗണ്ട് ബാലന്‍സ് 10000 രൂപയും അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ 5000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 2000 രൂപയുമാണ് ഈടാക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ മെട്രോ, നഗര പ്രദേശങ്ങല്‍ ബാങ്കുകള്‍ ഈടാക്കുന്ന മിനിമം അകൗണ്ട് തുക 20000 രൂപയും അര്‍ദ്ധ നഗര ഗ്രാമ പ്രദേശങ്ങളില്‍ 1000, 500 രൂപയാണ്. പലപ്പോഴും അക്കൗണ്ടിനെ അടിസ്ഥാനമാക്കിയും ബാങ്കുകള്‍ നിരക്കുകള്‍ ഈടാക്കുന്നുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കിലെ മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ 10000 രൂപയും അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ 5000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 2000 രൂപയും അകൗണ്ടുകളില്‍ നിലനിര്‍ത്തണം എന്നാണ് ബാങ്കിന്റെ നിയമം. ചില ബാങ്കുകള്‍ക്ക് ശരാശരി പ്രതിമാസ ബാലന്‍സിനെയും ബാലന്‍സ് കുറവിനെയും ആശ്രയിച്ച് വിവിധ ചാര്‍ജുകളുടെ സ്ലാബുകള്‍ ഉണ്ട്.

summary: what is the minimum amount to be kept in the savings accounts of each bank