Tag: bank

Total 6 Posts

ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത് കോടികള്‍; ആഡംബര ഫോണ്‍ വാങ്ങിയും ഷെയര്‍ മാര്‍ക്കറ്റില്‍ പണം ഇറക്കിയും ആഘോഷം, ചെലവാക്കുന്തോറും അക്കൗണ്ടിലേക്ക് വീണ്ടും പണമൊഴുക്ക്; തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂർ: സ്വന്തമല്ലാത്ത പണം ഉപയോഗിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ എത്തിയപ്പോൾ ആ ചെറുപ്പക്കാർ ഒന്ന് അന്ധാളിച്ചു. പണി കിട്ടുമെന്ന് അവർ ആലോചിച്ചതേയില്ല. പിന്നെ ആർമാദിച്ച് ചെലവാക്കാൻ തുടങ്ങി. 2.44 കോടി രൂപയാണ് ഇവർ ചെലവാക്കിയത്. പുതുതലമുറ ബാങ്കുകളിൽ ഒന്നിലാണ് സംഭവം.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമങ്ങൾ; അറിയാം വിശദ വിവരങ്ങൾ

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് കൊണ്ടുവന്ന ചട്ടം നടപ്പാക്കാന്‍ ഇനി 10ദിവസം മാത്രം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കിയാണ് ചട്ടം.വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയില്‍ നടപ്പാക്കേണ്ട ചട്ടമാണ് രണ്ടുതവണയായി സെപ്റ്റംബര്‍ 30 വരെ

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം

ഇന്ത്യയിലെ പല പ്രധാന ബാങ്കുകളിലും സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബാങ്ക് നിശ്ചയിക്കുന്ന മിനിമം ബാലന്‍സ് അകൗണ്ടിലില്ലാത്ത ഇല്ലാത്ത ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് പിഴ ഈടാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയിലെ എറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2020 മാര്‍ച്ച് മാസത്തില്‍ സേവിംഗ്സ് അക്കൗണ്ടുകളുടെ ഓരേ മാസത്തിലെയും ശരാശരി

പൂട്ട് തകര്‍ത്ത് അകത്ത് കടന്നെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ല; കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ മോഷണ ശ്രമം

കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ മോഷണത്തിന് ശ്രമം. ഇന്നലെ രാത്രിയില്‍ മോഷ്ടാക്കള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറിയെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ല. പിന്നിലെ ജനലിന്റെ ചില്ല് തകര്‍ത്തിട്ടുണ്ട്. രണ്ട് പേരുടെ ദൃശ്യം ബാങ്കിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇരുവരും കയ്യുറകളും മുഖാവരണവും ധരിച്ചിട്ടുണ്ട്. അകത്ത് കടന്ന മോഷ്ടാക്കള്‍ മേശവലിപ്പ് തുറന്നുവെങ്കിലും

തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായ അഗ്രോ സര്‍വ്വീസ് സെന്ററില്‍ നാലരലക്ഷത്തോളം രൂപയുടെ വെട്ടിപ്പ്; കണ്ടെത്തിയത് ഭരണസമിതി നിയോഗിച്ച ഓഡിറ്റര്‍മാര്‍

തിക്കോടി: തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വ്വീസ് സെന്ററില്‍ 440 361 രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ബാങ്ക് ഭരണ സമിതി തന്നെ നിയോഗിച്ച ഓഡിറ്റര്‍മാരാണ് പണം വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് വിവരം നോഡല്‍ ഏജന്‍സിയായ തിക്കോടി സര്‍വീസ് സഹകരണ ബാങ്ക് ഔദ്യോഗിക തലത്തില്‍ അറിയിക്കാതെ