Tag: kerala gov

Total 3 Posts

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സുകള്‍ ആരംഭിച്ചു. 3,08,000 കുട്ടികളാണ് ഇന്ന് വിവിധ വിഭാഗങ്ങളിലായി ക്ലാസുകളിലെത്തുക. മറ്റ് ക്ലാസുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താത്ത വിധം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. മൂന്നാം അലോട്‌മെന്റിലെ പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയിട്ടുണ്ട്. മാനേജ്മെന്റ് –

പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; വ്യാഴാഴ്ച്ച മുതല്‍ ക്ലാസ് തുടങ്ങും

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹയര്‍ സെക്കന്‍ഡറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്‌മെന്റില്‍ കൂടുതല്‍ മെറിറ്റ് സീറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് അലോട്‌മെന്റുകള്‍ക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ സീറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറല്‍ സീറ്റായി പരിഗണിച്ചിട്ടുണ്ട്. വിവിധ സംവരണ

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 434 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.