പി.കെ മുഹമ്മദ് നൂറുദ്ദീൻ ഹൈതമി പുതിയ കാപ്പാട് ഖാസി


കാപ്പാട്: കാപ്പാട് ഖാസിയായി മുഹമ്മദ് നൂറുദ്ദീൻ ഹൈതമിയെ ഉത്തരവാദിത്തമേൽപ്പിച്ചു. മഹല്ല് ഉപദേശക സമിതി ചെയർമാൻ പി.കെ.കെ ബാവ സാഹിബ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. നന്തി ദാറുസ്സലാം അറബിക് കോളേജിൽ നിന്നും ദാരിമി, ഹൈതമി ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

അന്തരിച്ച പി കെ അഹമദ് ഷിഹാബുദീൻ ഫൈസിയുടെ മകനാണ് മുഹമ്മദ് നൂറുദ്ദീൻ ഹൈതമി. കഴിഞ്ഞ ദിവസമാണ് കാപ്പാട് ഖാസിയായിരുന്ന അഹമദ് ഷിഹാബുദീൻ ഫൈസി അന്തരിച്ചത്. 1992 മുതൽ കാപ്പാട് ഉൾപ്പടെ 27 മഹല്ലുകളുടെ ഖാസിയായിരുന്നു. 32 വർഷത്തോളം കാപ്പാട് ഖാസിയായി സേവനമനുഷ്ഠിച്ചു.