തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം.

ജലകൃഷി വികസന ഏജൻസി (ADAK) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മെയ് 26 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ബി കോം ബിരുദം, എം എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പും സഹിതം കല്ലാനോട് ഹാച്ചറിയിൽ നേരിൽ ഹാജരാകേണ്ടതാണെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0490-2354073

സംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഡ്രൈവറുടെ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നവർക്ക് അനുവദനീയമായ നിരക്കിൽ ശമ്പളം നൽകുന്നതാണ്. യോഗ്യത : പത്താം ക്ലാസ് /തതുല്യമായ യോഗ്യതയും ഡ്രൈവിംഗ് ലൈസൻസും. നിശ്ചിത യോഗ്യത ഉള്ളവർ മെയ് 28 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. യോഗ്യരായവരെ ജൂൺ 1 ന് രാവിലെ 11 മണിന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2308530

അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം