ഡോക്യുമെന്‍ററി പ്രദർശനവും സെമിനാറും; മേലടി ബ്ലോക്ക് പഞ്ചായത്തിൽ ജൈവ വൈവിധ്യ ദിനാചരണം


പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്‍റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ആസൂത്രണ ഉപാധ്യക്ഷൻ ടിടി അശോകൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി അംഗംഎൻ കെ സത്യൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളി ദി എലിഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. ബി.ഡി.ഒ സരുൺ സ്വാഗതവും രജീഷ് ജി.ഇ.ഒ നന്ദിയും പറഞ്ഞു.