ഷാരോൺ കൊലക്കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം അറസ്റ്റ് രേഖപെടുത്താനിരിക്കെ, യുവതി ആശുപത്രിയിൽ


തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ശുചി മുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും അവിടുണ്ടായിരുന്നു അണുനാശിനി കുടിക്കുകയായിരുന്നു. എന്നാൽ പ്രതിയുടെ അവസ്ഥ ഗുരുതരമല്ല എന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപെടുത്താനിരിക്കെയാണ് പ്രതി ആത്മഹത്യക്കു ശ്രമിച്ചത്. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം.

എന്നാൽ യുവതിയുടെ നില ഗുരുതരമല്ലാത്തതിനാൽ മജിസ്‌ട്രേറ്റിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഗ്രീഷ്മയുടെ സുരക്ഷയ്ക്കായി നാലു പൊലീസുകാരെ ഏൽപ്പിച്ചിരുന്നു. അപകടകരമായ ഒന്നുമില്ല എന്ന് മുൻകൂട്ടി പരിശോധിച്ചിരുന്നു ശുചിമുറിയിൽ കൊണ്ടുപോകാതെ മറ്റൊരെണ്ണത്തിലേക്ക് കൊണ്ടുപോയതിനാലാണ് ഇത് സംഭവിച്ചതെന്നും, അത്തരത്തിൽ ഒരു വീഴ്ച സംഭവിച്ചതായി എസ്.പി സമ്മതിച്ചു.

യുവതിയുടെ ആത്മഹത്യാ നാടകമാണെന്നാണ് പോലീസിന്റെ സംശയം. കൊലപാതകത്തിൽ ബന്ധുക്കളുടെ പങ്കും ചോദ്യം ചെയ്തു വരുകയാണ്. അമ്മയും അമ്മാവനും സംശയ നിഴലിൽ. ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തി കഷായം കുടിച്ച ശേഷം ഛര്‍ദിച്ചപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. 10 മണിക്കൂറോളം ചോദ്യം ചെയ്തതോടെ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞത്. കഷായത്തിൽ കീടനാശിനി കലർത്തിയെന്ന് ഗ്രീഷ്മ സമ്മതിച്ചു. വൈര്യാഗ്യമാണ്‌ കൊലപാതകത്തിലേക്ക് നയിച്ചത്. എം.എ വിദ്യാർഥിനിയാണ് ഗ്രീഷ്മ. സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതിൽ പരാജയപ്പെട്ടതിലൂടെ കൊലപാതകത്തിലേക്ക് തിരിയുകയായിരുന്നു.

പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമാണ് ഗ്രീഷ്മ. തമിഴ്നാട്ടിലെ മുസ്‍ലിം ആർട്സ് കോളജിൽനിന്നു ബി.എ ഇംഗ്ലിഷ് സാഹിത്യത്തിൽ നാലാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമകളുടെ ആരാധികയുമാണ്. പൊലീസ് അന്വേഷണത്തെയും ഗ്രീഷ്മ അസാമാന്യ ധൈര്യത്തോടെയാണ് നേരിട്ടത്. ഒന്നിലധികം തവണ മൊഴിയെടുത്തപ്പോഴും പൊലീസിന് പോലും ആദ്യം ഇവരിൽ സംശയം തോന്നിയില്ല.