6.6 ഹെക്ടറില്‍ പുഞ്ച നെല്‍കൃഷിയില്‍ പൊന്ന് വിളയിച്ച് കര്‍ഷകര്‍; ആഘോഷമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ കൊയ്ത്തുത്സവം
മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കീഴ്പയൂർ പാടശേഖരത്തിൽ കൃഷി ചെയ്ത പുഞ്ച നെൽകൃഷി കീഴ്പ്പയ്യൂർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വിളവെടുത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം നെൽകൃഷി സ്ഥിരം കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കീഴ്പയൂരിൽ 6.6 ഹെക്ടറിൽ പുഞ്ച നെൽകൃഷി സാധ്യമാക്കിയത്.
18 ഓളം കർഷകരാണ് കൃഷി ചെയ്തത്. മണ്ണൂത്തി കാർഷിക സർവ്വകലാശാലയുടെ ഉമ നെൽവിത്ത് 100% സബ്സിഡിയിൽ കർഷകർക്ക് ലഭിച്ചു. കൂടാതെ 75% സബ്സിഡിയിൽ കുമ്മായവും 50% സബ്സിഡിയിൽ രാസവളങ്ങളും (നേർവളങ്ങൾ) ത്രിതല പഞ്ചായത്തുകളുടെ കൂലിചെലവ് സബ്സിഡിയും പദ്ധതിയിൽ ലഭിച്ചു. പദ്ധതിയിൽ 362680 രൂപ പഞ്ചായത്ത് ഫണ്ടും 72164 രൂപ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും 85482 രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടും നെൽകൃഷിക്കായി (മുണ്ടകൻ ഉൾപ്പടെ) ചിലവഴിച്ചു.
പാടശേഖര പ്രസിഡൻ്റ് സൂപ്പി പുറക്കൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അപർണ ആർ.എ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷിത നടുക്കാട്ടിൽ എടയിലാട്ട് ഉണ്ണികൃഷ്ണൻ, അശോകൻ കിഴക്കയിൽ, മോഹനൻ കൂഴിക്കണ്ടി, ടി.രവീന്ദ്രൻ, മൊയ്തി താവന, എ.പി മൊയ്‌തി, ടി.ഒ ശങ്കരൻ, ആനന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു.