കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം, വിശദമായി അറിയാം


കോഴിക്കോട്: ജില്ലയിലെ 7 ലൊക്കേഷനുകളിൽ പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊടശ്ശേരി (അത്തോളി പഞ്ചായത്ത്), കൂമുള്ളി (അത്തോളി പഞ്ചായത്ത്), കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്) എന്നീ ലൊക്കേഷനുകൾ പട്ടിക വർഗ വിഭാഗക്കാർക്കും അരയിടത്തുപാലം (കോഴിക്കോട് കോര്‍പറേഷൻ), മുതലക്കുളം (കോഴിക്കോട് കോര്പറേഷൻ), തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്), കോട്ടമ്മൽ (കൊടിയത്തൂർ പഞ്ചായത്ത് ) എന്നീ ലൊക്കേഷനുകൾ പട്ടിക ജാതി വിഭാഗക്കാർക്കും ആയി വിജ്ഞാപനം ചെയ്തിരിക്കുന്നു.

• അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നതിനുള്ള അവസാന തീയതി – 20/01/2024

• അടിസ്ഥാന യോഗ്യത.- പ്രീഡിഗ്രി/പ്ലസ്‌ടു/തതുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം
(സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കുകയുള്ളൂ)

• പ്രായ പരിധി -18 മുതൽ 50 വയസ്സുവരെ

• അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ജില്ലാ ഓഫീസിൽ എത്തിക്കേണ്ട അവസാന തീയതി – 30/01/2024

• കൂടുതൽ വിവരങ്ങള്‍ www.akshaya.kerala.gov.inഎന്ന വെബ്‌സൈറ്റിലും 0495-2304775 നമ്പറിലും ലഭ്യമാണ്.

താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത- ഷെഡ്യുല്‍ഡ് ബാങ്കുകളിൽ നിന്ന് എടുത്ത 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്‌ സഹിതം http://akshayaexam.kerala.gov.in/aes/registration എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം.