വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി പെരുവട്ടൂരിലെ റോഡില്‍ ഓയില്‍ ലീക്കായി; അര്‍ധരാത്രി തന്നെ റോഡ് വൃത്തിയാക്കി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന
കൊയിലാണ്ടി: പെരുവട്ടൂരില്‍ റോഡില്‍ ഓയില്‍ ലീക്കായത് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി. പെരുവട്ടൂര്‍ മുതല്‍ മുത്താമ്പി പാലം വരെ ഓയില്‍ പരന്ന് വാഹനങ്ങള്‍ തെന്നുന്ന സ്ഥിതിയിലെത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയുടെ സഹായം തേടി.
രാത്രി 12 മണിയോടെയാണ് സംഭവം. ഉടനെ തന്നെ അഗ്നിരക്ഷാ നിലയില്‍ നിന്നും സേനാംഗങ്ങള്‍ എത്തുകയും റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്യുകയും ചെയ്തു.
എഫ്.ആര്‍.ഒ രതീഷ് എന്‍.എമ്മിന്റെ നേതൃത്വത്തില്‍ എം.ജാഹിര്‍, ഇ.എം.നിധി പ്രസാദ്, അമല്‍ദാസ്, കെ.ഷാജു, ഹോം ഗാര്‍ഡ് ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
Summary: Oil leak on Peruvattur road poses a danger to vehicles; Koyilandy fire brigade cleans road at midnight