യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശം അയച്ച അധ്യാപകന്‍ അറസ്റ്റില്‍; മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് നഴ്‌സറിയില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍


നെടുങ്കണ്ടം: യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശം അയച്ച അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. വട്ടപ്പാറ സ്വദേശി ജോജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നഴ്‌സറിയില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത്. ഇയാളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്‌കൂളില്‍ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്ന പരാതി ഉയര്‍ന്നത്. ഈ സമയം ജോജു നാട്ടിലുണ്ടായിരുന്നു.

തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോണ്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്.


Also Read: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വെങ്ങളം സ്വദേശിക്ക് മുപ്പത് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി


ഇയാള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. പാരാതിപ്പെട്ട യുവതിക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


Related News: പേരക്ക കൊടുക്കാമെന്നു പറഞ്ഞു പത്തു വയസ്സുകാരിയെ ലെെം​ഗികമായി ഉപദ്രവിച്ചു; പേരാമ്പ്ര സ്വദേശിക്ക് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി