നിപ: കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; പുതിയ വാർഡുകൾ ഇവ


കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ വാർഡുകളെ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. വില്യാപ്പള്ളി, പുറമേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

വില്യാപ്പള്ളി പഞ്ചായത്തിലെ 3, 4, 5 വാർഡുകളും പുറമേരി പഞ്ചായത്തിലെ 13-ാം വാർഡുമാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ. നേരത്തെ വില്യാപ്പള്ളിയിലെ 6, 7 വാർഡുകളെ കണ്ടയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു.

ജില്ലയിലെ എട്ട് പഞ്ചായത്തുകളിലാണ് കണ്ടയിൻമെന്റ് സോണുകളുള്ളത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14, 15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3, 4, 5, 6, 7, 8, 9, 10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5, 6, 7, 8, 9 വാർഡുകൾ, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ 2, 10, 11, 12, 13, 14, 15, 16 എന്നീ വാർഡുകളെയാണ് ഇന്നലെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

അതേസമയം കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി.ആർ.ഡി.എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചത്.


Must Read: ഭയം വേണ്ട, പ്രതിരോധം പ്രധാനം; നിപ പകരുന്നത് എങ്ങനെയെന്നും പ്രതിരോധ മാർ​ഗങ്ങൾ എന്തെല്ലാമെന്നും നോക്കാം വിശദമായി


കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. പൂണെ വൈറോളജി ഇന്സ്റ്റിട്യൂറ്റിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംഅറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്നതാണ് കോഴിക്കോട് എത്തുന്ന മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇവർ യോജിച്ച് പ്രവർത്തിക്കും.


Related News: നിപ: സമ്പർക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും, അയൽ ജില്ലകളിലും ജാഗ്രതാ നിർദേശം