Tag: Nipah Virus

Total 47 Posts

നിപ വൈറസ്: സമ്പർക്ക പട്ടികയിൽ 330 പേര്‍, ഐസിഎംആര്‍ സംഘം കോഴിക്കോട്ട്, അവലോകനയോ​ഗം ഇന്ന്

കോഴിക്കോട്‌: മലപ്പുറം സ്വദേശിയായ 14കാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) സംഘം ഇന്നലെ രാത്രിയോടെ കോഴിക്കോടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്‌. നിപബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി

നിപയില്‍ ആശ്വാസം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 68കാരന്‍ ഉള്‍പ്പെടെ ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ രോഗബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 68കാരന്‍ ഉള്‍പ്പെടെ ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 68കാരന് പുറമേ നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ കൂട്ടുകാരായ ആറുപേരുടെ സ്രവമാണ് പരിശോധിച്ചത്. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടര്‍ന്ന് 68- വയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണിയാള്‍. മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ വീടിന്റെ രണ്ടുകിലോമീറ്റര്‍ അകലെയാണിയാള്‍. എന്നാല്‍ ഇദ്ദേഹത്തിന് പതിനാലുകാരനുമായി സമ്പര്‍ക്കമില്ല. മരിച്ച കുട്ടിയ്ക്ക് പനി വരുന്നതിനും മുന്‍പ് ഇദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് നിപ രോഗ

കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലത്തിനുശേഷമേ നിപ സ്ഥിരീകരിക്കൂ. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതുകാരനടക്കം രണ്ട് പേര്‍ രോഗമുക്തരായി; 216 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി, ഭീതിയൊഴിഞ്ഞ് കോഴിക്കോട്

കോഴിക്കോട്: ആശങ്കയുടെ ദിനങ്ങള്‍ക്ക് ഒടുവില്‍ അറുതിയായി. നിപ വൈറസ് ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ഭീതിയൊഴിഞ്ഞു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒമ്പതുകാരനുള്‍പ്പെടെ രണ്ട് പേര്‍ രോഗമുക്തരായെന്നതാണ് ഒടുവിലെത്തുന്ന സന്തോഷവാര്‍ത്ത. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒമ്പതുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. ആദ്യം നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് ഇത്.

നിപ: കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ തുടരും; ഒക്ടോബര്‍ ഒന്ന് വരെ അത്യാവശ്യമല്ലാത്ത പൊതു പരിപാടികള്‍ മാറ്റിവെക്കണം

കോഴിക്കോട്: നിപയെ തുടര്‍ന്ന് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടിയതായി ജില്ലാ കലക്ടറുടെ ഉത്തരവ്‌. വിദഗ്ധസമിതിയുടെ നിർദേശങ്ങൾ അനുസരിച്ച്, ജില്ലയിൽ നിപ ജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്നും കലക്ടർ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കണമെന്നും, മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം; വടകരയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചെങ്കിലും പൊതുവായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം

വടകര: നിപയെതുടര്‍ന്ന് വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചെങ്കിലും ഇവിടങ്ങളില്‍ പൊതുവായ നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം. ഒക്ടോബര്‍ ഒന്നാം തിയ്യതിവരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികള്‍ മാറ്റിവെയ്ക്കേണ്ടതും മാസ്‌ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാക്കാനും സാമൂഹിക അകലം പാലിക്കാനും ജില്ലാ കളക്ടര്‍ എ.ഗീത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 10 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തിലുളളവര്‍, സമ്പര്‍ക്ക പട്ടികയില്‍

ചൊവ്വാഴ്ച പി.എസ്.സി പരീക്ഷ എഴുതാന്‍ പോകുന്നവരാണോ? കോഴിക്കോട്ടെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ഏതെല്ലാമാണെന്ന് അറിയാം

കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) കോഴിക്കോട് നടത്തുന്ന രണ്ട് പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. സെപ്റ്റംബര്‍ 26 ന് രാവിലെ 07:15 മുതല്‍ 09:15 വരെ നടത്തുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളാണ് മാറ്റിയത്. ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍

ഏഴ് ഫലങ്ങൾ നെഗറ്റീവ്, ഇന്നും പുതിയ നിപ കേസുകളില്ല; 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

കോഴിക്കോട്: ജില്ലയിൽ ഇന്നും പുതിയ നിപ കേസുകളില്ല. പരിശോധനയ്ക്കയച്ച ഏഴ് ഫലങ്ങൾ കൂടി നെഗറ്റീവായത് ആശ്വാസമായി. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. ചികിത്സയിലുള്ള

നിപ: ഇനി വരാനുള്ളത് ആറ് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി; പരിശോധനയ്ക്ക് അയച്ച ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും മന്ത്രി അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ