മികച്ച വിദ്യാർത്ഥിയായി ആദർശ്, ഈ വർഷം 97 ശതമാനം വിജയം; കുറുവങ്ങാട് ഐ.ടി.ഐയിൽ വിദ്യാർത്ഥികൾക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് വിതരണം


Advertisement

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവങ്ങാട് ഗവ. ഐ.ടി.ഐയിൽ നിന്ന് 2020-2022 അധ്യയന വർഷം ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് പാസായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. പ്ലംബർ ട്രേഡിലെ ആദർശ് ആർ.എം മികച്ച വിദ്യാർത്ഥിയായി. ഈ വർഷം 97 ശതമാനം വിജയമാണ് കുറുവങ്ങാട് ഐ.ടി.ഐ കരസ്ഥമാക്കിയത്.

Advertisement

പരിപാടിയിൽ വാർഡ് കൗൺസിലർ സി.സുധ അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.നിജില ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി.

Advertisement

ഉത്തരമേഖല ട്രെയിനിങ് ഇൻസ്‌പെക്ടർ എ.ബാബുരാജൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മികച്ച വിജയം നേടാൻ വിദ്യാർത്ഥികളെ സഹായിച്ച അധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ പി.എം.മുജീബ്, പി.ടി.എ പ്രസിഡന്റ്‌, ഷിബു, ശ്രീജിത, ഇൻസ്‌ട്രക്ടർമാരായ ലിജിന, അനു തങ്കച്ചൻ, സ്റ്റാഫ്‌ സെക്രട്ടറി രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Advertisement