കക്കുളം വയല്‍ ഇത്തവണയും കതിരണിയിക്കാന്‍ കൃഷിശ്രീ കാര്‍ഷിക സംഘം; ഞാറുനടീല്‍ ഉത്സവം സെപ്റ്റംബര്‍ 24ന്


Advertisement

വിയ്യൂര്‍: മകരകൃഷിയുടെ മുന്നോടിയായി ഞാറുനടീല്‍ ഉത്സവം സംഘടിപ്പിച്ച് വിയ്യൂര്‍ കൃഷിശ്രീ കാര്‍ഷിക സംഘം. സെപ്തംബര്‍ 24 ഞായറാഴ്ച കക്കുളം വയലിലാണ് ഞാറുനടീല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Advertisement

കക്കുളം വയലില്‍ ഏകദേശം രണ്ടു ഏക്കറിലാണ് ഞാറു നടുന്നത്. ഉമ നെല്‍കൃഷിയാണ് ഇത്തവണ ഇറക്കുന്നത്.
ആധുനിക രീതിയിലുളള മെഷീനുകള്‍ ഉപയോഗിച്ചാണ് ഞാറു നടുന്നത്.

Advertisement

നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ.സത്യന്‍ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ലിന്‍സി, ഷീബ അരീക്കല്‍, പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഞാറു നടീല്‍ ഉത്സവത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് കാര്‍ഷിക സംഘം ഭാരവാഹികള്‍ അറിയിച്ചു.

Advertisement