കള്ളന്മാരുടെ ശല്യം രൂക്ഷം; അരിക്കുളത്ത് പൊലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്ന് കെ.എസ്.എസ്.പി.എ


അരിക്കുളം: കള്ളന്‍മാരുടെ ശല്ല്യം രൂക്ഷമായ അരിക്കുളത്ത് പോലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ അംഗങ്ങളായ അരിക്കുളം ഭാവുകത്തില്‍ ബാലകൃഷ്ണന്‍ – വിജയകുമാരി ദമ്പതികളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കള്ളന്‍ കയറിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് ഈ വീട്ടില്‍ കള്ളന്‍ കയറുന്നതെന്നും കെ.എസ്.എസ്.പി.എ വ്യക്തമാക്കി.

അരിക്കുളം പ്രദേശത്ത് തെരുവിളക്കുകള്‍ കത്താതെയായിട്ട് മാസങ്ങളായി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി മോഷ്ടാക്കളെ കണ്ടെത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് കെ.സി.ഗോപാലന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ.ബാലന്‍ ആധ്യക്ഷ്യം വഹിച്ചു. രഘുനാഥ് എഴുവങ്ങാട്ട്, ടി.രാരുക്കുട്ടി മാസ്റ്റര്‍, രാമചന്ദ്രന്‍ നീലാംബരി, വി.വി.എം.ബഷീര്‍, കെ.വല്ലീ ദേവി, കെ.കെ.ബാലന്‍, കെ.നാരായണന്‍, എം.രാമാനന്ദന്‍, ഒ.കെ.ചന്ദ്രന്‍, ടി.എം.സുകുമാരന്‍, കെ.കെ.നാരായണന്‍, സത്യന്‍ തലയഞ്ചേരി എന്നിവര്‍ സംസാരിച്ചു.