കോഴിക്കോട് കുരങ്ങുപനി ബാധിച്ച് യുവാവ് ചികിത്സയില്‍
കോഴിക്കോട്: കോഴിക്കോട് കുരങ്ങുപനി ബാധിച്ച് ഇരുപത്തിരണ്ട് കാരന്‍ ചികിത്സയില്‍. സൗദി അറേബ്യയില്‍ നിന്നെത്തിയ പെരുമണ്ണ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബുധന്‍ വൈകിട്ടാണ് ഇയാളെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പകര്‍ച്ചവ്യാധിരോഗ നിയന്ത്രണ വിഭാഗത്തിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തും.
വസൂരി പോലെ ദേഹത്ത് കുമിളകള്‍, പനി, മൂക്കൊലിപ്പ്, ശരീരവേദന, തൊലിപ്പുറത്ത് തടിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണിത്.