യു.ഡി.എഫ് പ്രതിഷേധത്തിനിടെ എം.കെ മുനീര്‍ എം.എല്‍.എ കുഴഞ്ഞുവീണു; അസ്വാസ്ഥ്യം അനുഭവപ്പെട്ടത് വേദിയില്‍ പ്രസംഗിക്കുന്നതിനിടെ


തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ എം.എല്‍.എ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ അദ്ദേഹത്തെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി.

സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നില്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

ഇടതു സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് യു.ഡി.എഫ് സമരം ആരംഭിച്ചത്.