ജില്ലാ കലോത്സവത്തിൽ തിളക്കമാര്‍ന്ന വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്; കന്നട പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ദേവപ്രിയ


മേപ്പയ്യൂര്‍: വടകരയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തില്‍ മികച്ച വിജയവുമായി മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഹൈസ്‌കൂള്‍ വിഭാഗം കന്നട പദ്യം ചൊല്ലല്‍ മത്സരത്തില്‍ സ്‌കൂളിന് അഭിമാനകരമായ നേട്ടവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ദേവപ്രിയ. എ ഗ്രേഡോടെയാണ് ദേവപ്രിയ ഒന്നാം സ്ഥാനം നേടിയത്.

കേരള നടനത്തില്‍ എ ഗ്രേഡുമായി വൈകാലക്ഷ്മിയും ഹിന്ദി പ്രസംഗത്തില്‍ എ ഗ്രേഡുമായി അദ്വൈത് സന്ദീപും തിളക്കമാര്‍ന്ന വിജയം കാഴ്ച്ചവെച്ചു.

കഴിഞ്ഞ ദിവസം നടന്ന കാര്‍ട്ടൂണ്‍ മത്സരത്തില്‍ അമൃത് ജയേഷ് എ ഗ്രേഡ് സ്വന്തമാക്കി. ഹയര്‍സെക്കന്ററി തലത്തില്‍ മോണോ ആക്ടില്‍ മികച്ച പ്രകടനം നടത്തി കൗമുദി കളരിക്കണ്ടി എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തി.